സന്നിധാനത്തെത്ത് പ്രതിഷേധം നേരിട്ട സ്ത്രീകൾ ദർശനം നടത്തി

സന്നിധാനം: അമ്പത് വയസ്സിൽ താഴെയാണെന്ന സംശയത്തെ തുടർന്ന് പ്രതിഷേധക്കാർ നടപ്പന്തലിൽ തടഞ്ഞ സ്ത്രീകൾ ദർശനം നടത്തി മടങ്ങി. സംശയത്തെ തുടർന്ന് ആദ്യം തടഞ്ഞ പ്രതിഷേധക്കാർ തന്നെ 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ദർശനത്തിന് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. അതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

ദർശനത്തിനെത്തിയ ലളിതയെന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധം ഉയർന്നത്. സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ പ്രതിഷേധക്കാർ ചുറ്റും കൂടുകയായിരുന്നു. ലളിതയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പമ്പാ ഗണപതി ക്ഷേത്രത്തിൽ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കൾ നേരത്തെ വിശദമാക്കിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ തന്നെയാണ് ഇവർ ദർശനം നടത്തിയതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്.
തനിക്ക 52 വയസ്സുണ്ടെന്ന് ലളിത ആവർത്തിച്ച് പറഞ്ഞിട്ടും പ്രതിഷേധക്കാർ അടങ്ങിയില്ല. തുടർന്ന് പൊലീസിടപെട്ട് സ്ത്രീകളുടെ പ്രായം 50 കടന്നെന്ന് വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാർ തന്നെ സ്ത്രീകൾക്ക് ദർശനത്തിന് സൗകര്യമൊരുക്കിയത്.