യുവതിയെത്തിയെന്ന് സംശയം: സന്നിധാനത്ത് പ്രതിഷേധം

പമ്പ: അമ്പത് വയസിൽ താഴെയുള്ള സ്ത്രീ ശബരിമല ദർശനത്തിനെത്തിയെന്ന സംശയത്തെ തുടർന്ന് സന്നിധാനത്ത് നാമജപ പ്രതിഷേധം തുടങ്ങി. വലിയ നടപ്പന്തലിലാണ് പ്രതിഷേധം നടക്കുന്നത്. സ്ത്രീയുടെ പ്രായം അമ്പത് വയസ്സിൽ താഴെയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ ദർശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളിൽ പ്രായം ഉണ്ടെന്ന് പൊലീസ് പറയുന്നു.

രാവിലെ അഞ്ച് മണിക്ക് നട തുറക്കുമ്പോൾ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നെങ്കിലും സ്ത്രീ ദർശനത്തിനെത്തിയതോടെ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഇന്നലെ ദർശനത്തിനെത്തിയ യുവതിയെയും പ്രതിഷേധത്തെ തുടർന്ന് പൊലീസ് മടക്കി അയച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് യുവതി മടങ്ങിയത്.