ബി.ജെ.പിയുടേത് രാഷ്ട്രീയ മുതലെടുപ്പ്: ശ്രീധരൻപിള്ളക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പി.എസ് ശ്രീധരൻപിള്ളയുടെ വിവാദപ്രസ്താവനയിലൂടെ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് പുറത്തായതെന്നും ജനങ്ങളിൽ നിന്ന് ബിജെപി ഒറ്റപ്പെടുമെന്നും ചെന്നിത്തല പ്രതികരിച്ചു.
ബിജെപിയുടെ ലക്ഷ്യം ആചാര സംരക്ഷണല്ല. ശബരിമല പ്രശ്‌നത്തെ അവർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ശ്രീധരൻപിള്ളയുടെ ശബ്ദരേഖ പുറത്ത് വന്നതോടെ അവരുടെ രാഷ്ട്രീയ അജണ്ടയും ലക്ഷ്യങ്ങളും പൊളിഞ്ഞെന്നും ഇതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തുന്ന പി.എസ് ശ്രീധരൻപിള്ളയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. തുലാമാസ പൂജാ സമയത്ത് യുവതികൾ മല കയറാനെത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവർ വിളിച്ചിരുന്നുന്നതായും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചതായും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാദപ്രസ്താവനയിൽ വിശദീകരണം നൽകാൻ പി,എസ് ശ്രീധരൻ പിള്ള തയ്യാറായില്ല.
വിവാദപ്രസ്താവന പുറത്ത് വന്നതോടെ ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. ശബരിമലയിലുണ്ടായ സംഘർഷങ്ങളിലുൾപ്പെടെയുള്ള കാര്യങ്ങളിൽ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവാണ് ശ്രീധരൻപിള്ളയുടെ പുറത്ത് വന്ന വീഡിയോയിലൂടെ മനസ്സിലാകുന്നതെന്നും ഇതിനെതിരെ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നുമാണ് കോടിയേരി പറഞ്ഞത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു