മൺവിളയിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി

തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടിത്തം അധികൃതർ ബോധപൂർവ്വം സൃഷ്ടിച്ചതെന്ന് ആരോപണം. പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് ആണ് തീപിടിത്തം ഫാമിലി പ്ലാസ്റ്റിക്ക്സ് ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. തീപിടിത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നേരത്തെ പൊലീസും ഫയർഫോഴ്‌സും വ്യക്തമാക്കിയിരുന്നു. ഏകദേശം 500 കോടിയുടെ നഷ്ടമാണ് ഇപ്പോൾ ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതർ കണക്കുക്കൂട്ടിയിരിക്കുന്നത്. ചിറയിൻകീഴ് സ്വദേശി സിംസണിന്റ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് അഗ്നിബാധ നിയന്ത്രണ വിധേയമായത്. തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിൽ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരുണ്ടായിരുന്നു. എന്നാൽ അഗ്‌നിശമനസേനയുടെ കാര്യക്ഷമമായ പ്രവർത്തനം  വൻ ദുരന്തം ഒഴിവാക്കി. ഫാമിലി പ്ലാസ്റ്റിക്ക്‌സ് അധികൃതർ തന്നെ കത്തിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പായ്ച്ചിറ നവാസ് ഫയർഫോഴ്‌സ് മേധാവി ഹേമചന്ദ്രനും, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റക്കും പരാതികൾ നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു.

പരാതിയുടെ പൂർണരൂപം