രാജ്യത്ത്‌ ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും എണ്ണം കുറയ്ക്കണമെന്ന്‌ കുവൈറ്റ്‌ എം.പി 

കുവൈറ്റ്‌: തൊഴിൽ വിപണി ക്രമീകരിക്കുന്നതിനായി ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും എണ്ണം കുറയ്ക്കണമെന്ന്‌ കുവൈറ്റ്‌ എം.പി മുഹമ്മദ് ദലാൽ. രാജ്യത്ത്‌ ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും എണ്ണം പരിധിയിൽ കവിഞ്ഞെന്നും ഇത് അടിയന്തിരമായി കുറയ്ക്കണമെന്നും നാഷണൽ അസംബ്ലിയിലെ സ്വദേശിവത്കരണ സമിതി അംഗം കൂടിയായ  എം.പി ആവശ്യപ്പെട്ടു.

ഇരു രാജ്യക്കാരും കുവൈത്തിന് ചെയ്യുന്ന സേവനങ്ങൾ മറന്നല്ല താൻ ഇൗ അഭിപ്രായം പറയുന്നതെന്നും തൊഴിൽ വിപണി ക്രമീകരണം കൂടാതെ മറ്റ് രാജ്യക്കാർ സ്വദേശികളെക്കാൾ  കൂടുതൽ ഉള്ളത്‌ സുരക്ഷാ പ്രശ്നങ്ങൾക്ക്‌ കാരണമാകും. സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയെന്നത്‌ രാജ്യത്തിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 46 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ വെറും 30 ശതമാനം മാത്രമാണ് കുവൈറ്റികൾ പത്തുലക്ഷത്തോളം ഇന്ത്യക്കാരും ആറര ലക്ഷത്തോളമാണ് ഇൗജിപ്തുകാരുമാണ്‌.