പാമ്പുകടിയേറ്റ് ഐസിയുവിൽ ചികിത്സയിലിരുന്ന പെൺകുട്ടിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു

ഉത്തർപ്രദേശ്: പാമ്പ് കടിയേറ്റ് ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. അഞ്ച് ദിവസം മുൻപ് ഉത്തർപ്രദേശിലെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് ജീവനക്കാരുടെ കൂട്ടബലാൽസംഘത്തിനിരയായത്.

വെൻറിലേറ്ററിൽ നിന്ന് മാറ്റിയ ഉടനെ ജീവനക്കാർ കുട്ടിക്ക് മയങ്ങുന്നതിനുളള കുത്തിവയ്പ് നൽകിയ ശേഷം കൈ കാലുകൾ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ അഞ്ച് ആശുപത്രി ജീവനക്കാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനിങ്ങ് ജോലിയിലുള്ള നാലുപേരും ഹോസ്പിറ്റൽ ജീവനക്കാരനുമായ ഒരാളെയുമാണ് പൊലീസ് തിരയുന്നത്. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇവർ ഒളിവിലാണ്