രാ​മ​ക്ഷേ​ത്രം നിര്‍മ്മിച്ചുകാണുക എന്നത് തന്‍റെ സ്വപ്നമാണെന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി

പാ​റ്റ്ന: ശ്രീരാമ ജന്മഭൂമിയായ അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നിര്‍മ്മിച്ചുകാണുക എന്നത് തന്‍റെ സ്വപ്നമാണെന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. രാം ജന്മ​ഭൂ​മി പ്രക്ഷോഭത്തില്‍ താന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്, അ​തി​ന്‍റെ കേ​സ് ഇ​പ്പോ​ഴും ന​ട​ക്കു​കയുണന്നും അതില്‍ തനിക്ക് അഭിമാനമേ ഉള്ളൂഎന്നും ഉ​മാ ഭാ​ര​തി പറഞ്ഞു.

രാ​മ​ക്ഷേ​ത്ര ​നിര്‍മ്മാ​ണ​ത്തി​ന് ആവശ്യമായ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​ന്‍ താ​ന്‍ ത​യാ​റാ​ണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. അ​യോ​ധ്യ​യി​ല്‍ രാമക്ഷേ​ത്രം നിര്‍മ്മി​ക്കാ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​ന്ന​തി​നാ​ണ് ബി​ജെ​പി​ക്കെ​തി​രെ ശ​ബ്ദ​മു​യ​രു​ന്ന​തെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ല്‍ രാമക്ഷേ​ത്ര നിര്‍മ്മാണം വൈകുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് എന്‍ഡിഎയുടെ സഖ്യകക്ഷികള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി നേതാവ് ഉ​മാ ഭാ​ര​തിയുടെ ഈ പരാമര്‍ശം.