ബന്ധുനിയനം: ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ.ടി. ജലീൽ. യോഗ്യരായവരെത്താത്തതിനാൽ നിയമപരമായാണ് ജനറൽ മാനേജറെ നേരിട്ടു നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു പരസ്യം നൽകി. ഏഴ് അപേക്ഷകൾ ലഭിച്ചിരുന്നു. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവർ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ യോഗ്യതയിലെ മാനദണ്ഡം മാറ്റിയത് കൂടിതൽപേർക്ക് അവസരം നൽകാൻ വേണ്ടിയാണ്. പരസ്യം നൽകാതെ മുമ്പും നിയനങ്ങൾ നടത്തിയിട്ടുണ്ട്. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.
അതേസമയം, സർക്കാർ ജീവനക്കാരെ ഡപ്യൂട്ടേഷനിൽ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോർപറേഷൻ എംഡി സ്ഥിരീകരിച്ചു. വിവാദത്തെ തുടർന്ന് ന്യൂനപക്ഷധനകാര്യകോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച കെ.ടി.ജലീലിൻറെ ബന്ധു കെ.ടി. അദീപിനെ രാജിവെപ്പിച്ചേക്കുമെന്നാണ് സൂചന. വിവാദം നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ പാർട്ടി നേതൃത്വത്തിൽ എതിർപ്പുയരുമെന്ന് കണ്ടാണ് ബന്ധുവിനെ രാജി വെപ്പിക്കാനുള്ള നീക്കം.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു