ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്ന് ഡി.ജി.പി

പത്തനംതിട്ട: ശബരിമലയിൽ നട തുറക്കുന്നതിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ഇന്നലെ അർധരാത്രി മുതൽ നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാഞ്ജ പ്രാബല്യത്തിൽ വന്നു. ചിത്തിരാ ആട്ട തിരുന്നാൾ ആഘോഷത്തിനായി നാളെ നടതുറക്കാനിരിക്കെ, നാളെ ഉച്ചയോടെ മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെ കയറ്റി വിടു. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് വനിതാ പോലിസിനെ വിന്യസിക്കാൻ സാധ്യത. 50 വയസിന് മുകളിൽ പ്രായമായ SI,CI റാങ്കിലുള്ള 30 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സ്ത്രീകളെ മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾ മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം. 2300 പൊലീസുകാരെണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. 100 വനിതാപൊലീസും 20 കമാൻഡോ സംഘങ്ങളും അധികമായെത്തും. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. എഡിജിപി അനിൽ കാന്തിനാണ് പൂർണചുമതല. സന്നിധാനം, മരക്കൂട്ടം മേഖലകളുടെ നിയന്ത്രണം ഐജി എംആർ അജിത് കുമാറിനായിരിക്കും.