അയോധ്യയയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബറിൽ തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ്

ഡൽഹി: അയോധ്യയയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബറിൽ തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. രാമക്ഷേത്രത്തോടപ്പം ലക്‌നൗവിൽ മുസ്ലിം പള്ളിയും പണിയും. ഇതിനായി ഒരു ഓർഡിനൻസിന്റെയും ആവശ്യമില്ലെന്നും രാം വിലാസ് വേദാന്തി പറഞ്ഞു. എന്നാൽ കക്ഷികളുടെ ഉഭയസമ്മതത്തോടെയാവും  നിർമ്മാണം തുടങ്ങുകയെന്നും രാം വിലാസ് വേദാന്തി വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാകില്ലെന്നും വേണ്ടി വന്നാൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആർഎസ്എസും നിലപാട്‌  വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച്‌ മഹാരാഷ്ട്രയിലെ ഭയിന്ദറിൽ നടന്ന ആർ.എസ്.എസ് യോഗത്തിനിടെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മോഹൻ ഭഗവതുമായി ചർച്ച നടത്തിയിരുന്നു.