ട്രാഫിക് നിയമലംഘനം: സൗദിയില്‍ പരിഷ്കരിച്ച നടപടികൾ അന്തിമ അംഗീകാരത്തിന്

റിയാദ്‌: സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച ശിക്ഷയും പിഴയും സൗദിയില്‍  അന്തിമ അംഗീകാരത്തിനായി ഉന്നതസഭക്ക് സമര്‍പ്പിച്ചു. അതുപോലെ ട്രാഫിക് നിയമലംഘനത്തെക്കുറിച്ച് വിയോജിപ്പ് ഉണ്ടെങ്കിൽ അത്‌ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് നിലവിൽ പരിഷ്കരിച്ച നടപടിക്രമങ്ങൾക്ക്‌ ഉന്നതസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അല്‍ബസ്സാമി കൂട്ടിച്ചേര്‍ത്തു. ട്രാഫിക് നിയമ പരിഷ്കരണവുമായി മുഖ്യമായ 25 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് ഗതാഗത സൗകര്യം ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തബോധമുള്ളവരായിരിക്കണമെന്നും ഗതാഗത സൗകര്യങ്ങളും നിയമങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും അല്‍ബസ്സാമി പറഞ്ഞു.