ചിരന്തന പബ്ലിക്കേഷൻസിന്റെ ‘ഹൃദയസ്വരം’ പ്രകാശനം ചെയ്തു

യു.എ.ഇ: പ്രശസ്ത മാധ്യമപ്രവർത്തകൻ രമേഷ് പയ്യന്നൂർ രചിച്ച ചിരന്തന പബ്ലിക്കേഷന്സിന്റെ “ഹൃദയസ്വരം” പ്രകാശനം ചെയ്തു. നവംബർ ഒന്നിന് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ വെച്ച് എഴുത്തുകാരി കെ. പി. സുധീര, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്റ് സുധീർകുമാർ ഷെട്ടിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതീഭായി തമ്പുരാട്ടി മുഖ്യാതിഥി ആയിരുന്നു.
റേഡിയോ മാധ്യമത്തിന്റെ കരുത്ത് തെളിയിച്ച ഒരു പ്രക്ഷേപണ സംസ്കാരം മലയാളത്തിനുണ്ടെന്നും ഒരു കാലത്ത് റേഡിയോ തന്നെയായിരുന്നു ജനങ്ങളുടെ ആശ്രയമെന്നും ഗൗരി പാർവതിഭായ് തമ്പുരാട്ടി പറഞ്ഞു. ഒരു പ്രക്ഷേപണ കലാകാരൻ എന്ന നിലയിൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട രമേഷിന്റെ റേഡിയോ ജീവിതം അനുഭവങ്ങൾ കൊണ്ടു സമ്പന്നമാണെന്നും ഈ പുസ്തകത്തിൽ ഗൾഫ് ജീവിതത്തിന്റെ ആനന്ദ ദുഃഖങ്ങൾ അടങ്ങിയിട്ടുണ്ടെന്നും കെ . പി സുധീര പറഞ്ഞു. പ്രക്ഷേപണ കലയിൽ പ്രാ ഗൽഭ്യം തെളിയിച്ച രമേഷ് പയ്യന്നൂരിന്റെ ഈ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുമെന്നു സുധീർ കുമാർ ഷെട്ടി പറഞ്ഞു. ചിരന്തന പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് ഹൃദയസ്വരമെന്നു പുന്നക്കൻ മുഹമ്മദലിയും അഭിപ്രായപ്പെട്ടു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്ക്കാര് അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന് പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ