പഠിപ്പിക്കുന്നതിനിടെ കുട്ടികളെ തല്ലി; അമ്മയ്ക്ക് തടവ് ശിക്ഷ

കുവൈറ്റ്: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ തല്ലിയതിനും അസഭ്യം പറഞ്ഞതിനും അമ്മയെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. കുട്ടികളുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുവൈറ്റ് കോടതിയാണ് അമ്മയ്ക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വിധിച്ചത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇവർ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അതേതുടർന്നാണ് അമ്മയ്‌ക്കെതിരെ കോടതി ശിക്ഷാ നടപടി സ്വീകരിച്ചത്.