സാലറിചഞ്ചിൽ ആശയക്കുഴപ്പം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു.സമ്മതപത്രം നല്‍കിയ ഓഫീസുകളുടെ ബില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ മാറുന്നത്. രണ്ടുദിവസം മുൻപാണ് സാലറി ചാലഞ്ചില്‍ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കിയത്. സാലറി ചലഞ്ചിനെതിരെയുളള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ് തയ്യാറാക്കിയത്.

സമ്മതപത്രം വാങ്ങുന്നതിലെ ആശയക്കുഴപ്പമാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഒരു ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്ന് ശമ്പളം ലഭിക്കേണ്ടിയിരുന്നത്.  5000 ബില്ലുകള്‍ മാത്രമാണ് ഇന്ന് മാറിയത്