കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 105 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ പതിനഞ്ചാമത്തെ ഓവറിൽ ലക്ഷ്യം കണ്ടു. വിരാട് കോലിയും രോഹിത് ശർമയുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. രോഹിത് ശർമ്മ 56 ബോളിൽ 62 റൺസും കോലി 29 ബോളിൽ 32 റൺസും നേടി. പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി

നേരത്തെ ടോസ് നേടി ബാറ്റിംഗിനിരങ്ങിയ വിൻഡീസ്31.5 ഓവറിൽ 104 റൺസിന് പുറത്തായി. ഇന്ത്യക്കുവേണ്ടി ജഡേജ നാല് വിക്കറ്റുകൾ നേടി. വിൻഡീസിന് വേണ്ടി സാമുവൽസ് 24 റൺസും ഹോൾഡർ 25 റൺസും നേടി.