പതാകദിനം ആഘോഷമാക്കി യുഎഇ

അബുദാബി: യുഎഇയിൽ ദേശീയ പതാകദിനം ആചരിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പതാകദിനം ആചരിച്ചത്‌. എല്ലാ സർക്കാർസ്ഥാപനങ്ങളിലും രാവിലെ 11 മണിക്ക് തന്നെ പതാക ഉയർത്തി. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി ചുമതലയേറ്റ ദിവസത്തെ അടയാളപ്പെടുത്താനായാണ് രാജ്യത്ത്‌ പതാകദിനം ആചരിച്ചത്‌.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഒത്തൊരുമയും പ്രകടമാക്കുന്നതിന്റെ ഭാഗമായി  എല്ലാസ്ഥലത്തും ഒരേ സമയത്താണ്‌ പതാക ഉയർത്തിയത്‌. സർക്കാർസ്ഥാപനങ്ങളെ കൂടാതെ    വിവിധ സംഘടനകൾ, പൊതു-സ്വകാര്യ മേഖലാസ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവർ പരിപാടികളുമായി പതാകദിനം ആഘോഷിച്ചു.