ശബരിമല സ്ത്രീ പ്രവേശനം: ബിജെപി നിലപാടിനെ തള്ളി ഉമാഭാരതി

ഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ കുറ്റം പറയാനാകില്ലെന്ന് ഉമാഭാരതി.  ശബരിമല  യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള വിഷയം കോടതി പരിഗണിച്ചത് പരാതി എത്തിയ സാഹചര്യത്തിലാണെന്നും ഇതിൽ തെറ്റായി ഒന്നുമില്ലെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി പറഞ്ഞു. സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തിൽ എപ്പോള്‍  പോകണമെന്ന്  തീരുമാനിക്കേണ്ടത്‌ സ്ത്രീകളാണെന്നും ഒരു ദേശിയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉമാഭാരതി വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞ നിലപാടിന് വിരുദ്ധമാണ് ഉമാഭാരതിയുടെ വാക്കുകള്‍. നടപ്പിലാക്കാനാകുന്ന വിധികളെ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു. ബിജെപി കേരള നേതൃത്വവും ദേശീയ നേതൃത്വവും കോടതി വിധിയെ ശക്തമായി എതിർക്കുന്ന  സാഹചര്യത്തിലാണ് ഉമാഭാരതി നിലപാട് വ്യക്തമാക്കിയത്‌.