റാഫേൽ ഇടപാട്: കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വിമാനങ്ങളുടെ വില വിവരം നൽകില്ല

ഡൽഹി: റാഫേൽ വിമാനങ്ങളുടെ വില വിവരം നൽകില്ലെന്ന്  കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇത് സംബന്ധിച്ച സത്യവാങ്ങ്മൂലം സർക്കാർ കോടതിക്ക് കൈമാറി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാന വിവരങ്ങളും മുദ്രവ‍ച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിയ്ക്കാനായിരുന്നു കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചിന്‍റേതായിരുന്നു നി‍ർദേശം.

ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടിയിരുന്നത്.  റഫാൽ യുദ്ധ വിമാനങ്ങൾക്കായി ഫ്രാൻസുമായുള്ള കരാറിനായി കൈക്കൊണ്ട തീരുമാനങ്ങൾ മാത്രം പരിശോധിക്കാനായിരുന്നു ആദ്യം സുപ്രീംകോടതി തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മറ്റു വിവരങ്ങളും കോടതി ആവശ്യപ്പെട്ടത്.