ആരാധകർ കാത്തിരിക്കുന്നു; ധോണിയുടെ ഒരു റണ്ണിനായി

തിരുവനന്തപുരം: പതിനായിരം റൺസ് ക്ലബിലെത്താൻ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടത് ഒരു റൺസ് മാത്രം. ഒരു റൺസ് കണ്ടെത്തിയാൽ പതിനായിരം ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാവാനും ലോകക്രിക്കറ്റിൽ പതിമൂന്നാമനാവാനും ധോണിക്കാവും.

ധോണി ഇതിനകം തന്നെ പതിനായിരം പിന്നിട്ടിട്ടുണ്ട്. പക്ഷേ ഇതിൽ ഏഷ്യ ഇലവന് വേണ്ടി നേടിയ സെഞ്ച്വറിയും ഉൾപ്പെടും. ഇന്ത്യക്കായി ധോണിയുടെ സംഭാവന 9,999 എന്ന നിലയിലാണിപ്പോൾ.

അതേസമയം ധോണിക്ക് പഴയപോലെ ബാറ്റിങിൽ താളം കണ്ടെത്താനാവാത്തത് വിമർശനത്തിനിടയാക്കുന്നുണ്ട്. ടി20യിൽ നിന്ന് താരത്തെ ഒഴിവാക്കിയതും ചർച്ചയായിരുന്നു. നിലവിലെ മോശം ഫോം തുടരുകയാണെങ്കിൽ ഏകദിനത്തിലും ധോണിയെ കണ്ടേക്കില്ല. അതേസമയം ധോണിയുടെ തകർപ്പൻ തിരിച്ച് വരവ് കാര്യവത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.