ശബരിമല ഹര്‍ജി ഉടൻ കേൾക്കില്ല; ആവശ്യം സുപ്രീംകോടതി തള്ളി

ഡൽഹി: ശബരിമല വിഷയത്തിൽ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അടുത്ത മാസം 5, 6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമലയിലെ സംഘര്‍ഷാവസ്ഥയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ഉടന്‍ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
തുലാമാസ പൂജകള്‍ക്ക് മുമ്പ് പുന:പരിശോധന ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം നവംബർ 11 ന് ശേഷം പുന:പരിശോധന ഹര്‍ജിയിൽ വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു