ലക്ഷ്മി ആശുപത്രി വിട്ടു: ഓർമ്മയിൽ ബാലുവും മകളും

തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു. ആരോഗ്യനില പൂർണമായും വീണ്ടെടുത്ത സാഹചര്യത്തിലാണ്‌ ലക്ഷ്മി ആശുപത്രി വിടുന്നത്‌. വലത് കാലിലെ പരുക്ക് കൂടി ഇനി ഭേദമാകാനുണ്ട്‌. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭർത്താവിന്റേയും മകളുടേയും മരണമുൾക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ കൂടെയാണ്‌ താമസിക്കുന്നത്‌.

കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ  മകൾ തേജസ്വിനി ബാലയും ബാലഭാസ്കറും ഒക്ടോബറിൽ മരണത്തിനു കീഴടങ്ങിയിരുന്നു. മകളും ഭർത്താവും മരിച്ച വിവരം പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്. യാഥാർഥ്യങ്ങളോട് ലക്ഷ്മി ഇപ്പോൾ പൊരുത്തപ്പെട്ടു വരികയാണെന്ന്‌ കുടുംബാംഗങ്ങൾ പറയുന്നു.