ശബരിമല സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹർജി പിൻവലിച്ചു

കൊച്ചി: ശബരിമല പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്  ഹൈക്കോടതി സമർപ്പിച്ച ഹർജി പിൻവലിച്ചു . ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണ്. സർക്കാരിന്റെ വിവേചനാധികാരത്തിൽ ഇടപെടുന്നതിന് പരിമിധിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിന് മുൻകൂട്ടി നിർദ്ദേശം നൽകാനാവില്ലെന്നും ഉചിതമായ തീരുമാനം എടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കൊല്ലം സ്വദേശി രാജേന്ദ്രൻ സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കോടതിയെ അറിയിക്കണമെന്നും ദേവസ്വം ബോർഡും സർക്കാരും തീരുമാനങ്ങൾ മറച്ച് വെക്കരുതെന്നും കോടതി നിർദ്ദേശിച്ചു.