എം.എം ലോറൻസിന്റെ ചെറുമകൻ ബി.ജെ.പി വേദിയിൽ

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ ചെറുമകൻ മിലൻ ബി.ജെ.പി വേദിയിൽ. ശബരിമല അക്രമസംഭവങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുവനന്തപുരം ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹത്തിലാണ് മിലൻ പങ്കെടുത്തത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബി.ജെപി വേദിയിൽ എത്തിയതെന്നും ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും മിലൻ മാധ്യമങ്ങളോട് പറഞ്ഞു. സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മിലന് ബി.ജെ.പി വൻ സ്വീകരണമാണ് നൽകിയത്.

ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും എല്ലാ ജില്ലകളിലും എസ്.പി.ഓഫീസ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.