ഗാര്‍ഹികത്തൊഴിലാളി നിയമനം: ഇന്ത്യ-കുവൈറ്റ് ധാരണാപത്രം ബുധനാഴ്ച ഒപ്പുവയ്ക്കും

കുവൈറ്റ്: ഗാർഹികത്തൊഴിലാളി നിയമനം സംബന്ധിച്ച് ഇന്ത്യ-കുവൈറ്റ് ധാരണാപത്രം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ഒപ്പു വെക്കും. ബുധനാഴ്ച കുവൈറ്റിൽ നടക്കുന്ന അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ്‌ ധാരണ പത്രത്തിൽ  മന്ത്രി ഒപ്പുവെക്കുന്നത്‌. ഏപ്രിൽ മാസത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാർഹികത്തൊഴിലാളി കരാറിന് ഇരുവിഭാഗവും അംഗീകാരം നൽകിയത്.

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, തൊഴിൽ സാമൂഹ്യക്ഷേമമന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവരുമായി സുഷമ സ്വരാജ് കൂടികക്കാഴ്ച നടത്തും. എൻജിനീയർമാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം, പെട്രോളിയം, വിദേശനിക്ഷേപം ഉൾപ്പെടെ മറ്റു പല വിഷയങ്ങളും സന്ദർശനത്തിനിടെ ചർച്ച ചെയ്യും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയിൽനിന്നു നേരിട്ടുള്ള റിക്രൂട്മെന്റ് സംബന്ധിച്ച നടപടികളിലും തീരുമാനമുണ്ടാകും.