യുവതികൾക്ക് വേണ്ടി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി; നവ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ബാലുശ്ശേരി : ശബരിമലയോട് ചേർന്ന് സ്ത്രീകൾക്ക് മാത്രമായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി പറഞ്ഞു. കാണിയ്ക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണ് മനസ്സിലുള്ളതെന്നും ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കും. ലഭിച്ചില്ലെങ്കിൽ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ ശബരിമലയുടെ അടുത്ത് സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമത്തിൽ ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റിൻറെ ശ്രീങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ നിരവധിപ്പേർ രംഗത്തെത്തി. ഒരു ക്ഷേത്രത്തിന്റെ പ്രാധാന്യം അവിടുത്തെ പ്രതിഷ്ഠയാണ്. ഒരു പ്രതിഷ്ഠയ്ക്ക് സമാനമായ മറ്റൊരു പ്രതിഷ്ഠയും ക്ഷേത്രവും നിർമ്മിക്കുന്നത് ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന് വിമർശകർ പറയുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു