ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിൽ വിജയ് സേതുപതി: വിഡിയോ വൈറൽ

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിൽ ഞെട്ടിച്ച് വിജയ് സേതുപതി. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ വ്യത്യസ്തത നിറഞ്ഞ കഥാപാത്രവുമായി പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ എത്തുകയാണ് സേതുപതി. ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിനിടെയിലുള്ള തകര്‍പ്പന്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സാരിയുടുത്ത് ട്രാൻസ്‌ജെൻഡർ വേഷത്തിൽ വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമ്യ കൃഷ്ണന്‍, സാമന്ത അക്കിനേനി, മിഷ്‌കിന്‍, ഭഗവതി, പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററിന് ഗംഭീര വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്