ഇന്തോനേഷ്യൻ വിമാനപകടം: പൈലറ്റ് ഇന്ത്യക്കാരൻ

ഡൽഹി: ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ വിമാനം പറത്തിയിരുന്നത്  ഡൽഹി സ്വദേശി ഭവ്യെ സുനേജയെന്ന മുപ്പത്തിയൊന്നുകാരന്‍. 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ ആയി സുനേജ ലയണ്‍ എയറില്‍ ചേരുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങി വരാനിരിക്കെയാണ് വിധി സുനേജയുടെ ജീവനെടുത്തത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകൾക്കകമാണ് വിമാനം തകർന്ന് വീണത്.

കടലിലുണ്ടായിരുന്ന ഒരു ബോട്ടില്‍നിന്നും വിമാനം തകര്‍ന്നു വീഴുന്നത് കണ്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ്‌ ജാവ കടലിൽ തിരച്ചിൽ നടത്തിയത്‌. കടലിൽ പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ജീവനോടെയുണ്ടെന്ന് പ്രതീക്ഷിയില്ലെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സി മേധാവി മുഹമ്മദ് സയൂഗി വ്യക്തമാക്കി.