ചിരന്തനയുടെ 32 മത് പുസ്തകത്തിന്റെ പ്രകാശനം നവംബർ ഒന്നിന്

ഷാർജ: ചിരന്തന പബ്ബിക്കേഷനും യുഎഇ എക്സ്ചേഞ്ചും ചേർന്ന് പ്രസിദ്ധീകരിക്കുന്ന 32 മത് പുസ്തകത്തിന്റെ പ്രകാശനം നവംബർ ഒന്നിന് ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ വെച്ച് നടക്കുമെന്ന്‌ ചിരന്തന പ്രസിഡന്റെ്‌ പുന്നക്കൻ മുഹമ്മദലി വ്യക്തമാക്കി. മാധ്യമ പ്രവർത്തകനും കലാകാരനുമായ രമേശ് പയ്യന്നൂരിന്റെ ഹൃദയസ്വരം” എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.
എഴുത്തുക്കാരി കെ.പി.സുധീര പുസ്തകം യു.എ.ഇ.എക്സ്ചേഞ്ച് പ്രസി സണ്ട് സുധീർ കുമാർ ഷെട്ടിക്ക് നൽകിയാണ് പ്രകാശനം ചെയ്യുക.ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവർത്തകർ പങ്കെടുക്കും. രമേശ് പയ്യന്നൂരിന്റെ 25 വർഷത്തെ റേഡിയോ ജീവിത അനുഭവങ്ങളാണ് പുസ്തകത്തിൽ പറയുന്നത്‌.