റിയാദ്: സൗദിയിൽ സ്വദേശിവത്കരണത്തിന്‍റെ രണ്ടാം ഘട്ടം അടുത്തമാസം ആരംഭിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക്ക് ഉപകരണങ്ങള്‍ തുടങ്ങിയ ഷോപ്പുകളാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. ഈ തീരുമാനം മലയാളികളടക്കം നിരവധി വിദേശികളെ ദോഷകരമായി ബാധിക്കും. പന്ത്രണ്ട് മേഖലകളിലാണ് സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
നവംബര്‍ ഒമ്പത് മുതല്‍ സ്വദേശിവത്കരണം സംബന്ധിച്ചുള്ള പരിശോധനക്ക് തുടക്കമാകും. പദ്ധതിയുടെ മൂന്നാം ഘട്ടം ജനുവരിയിലാണ് നടപ്പിലാക്കുക. മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹനങ്ങളുടെ സ്പെയര്‍ പാട്സുകള്‍, കാര്‍പ്പെറ്റ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ ഷോപ്പുകളാണ് മൂന്നാം ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്.
അതേസമയം സ്വദേശിവത്കരണം ഇതര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് പുറമെ മാനവവിഭവശേഷി ഫണ്ട്, സാമൂഹ്യക്ഷേമ വികസന ബാങ്ക് എന്നിവയുടെ പ്രതിനിധകള്‍ അടങ്ങിയ പ്രത്യേക സമിതിയാണ് സ്വദേശിവത്കരണത്തിന്‍െറ സാധ്യതയകളെക്കുറിച്ച് പഠനം നടത്തുന്നത്.