മഴ കനക്കുന്നു: യുഎഇയില്‍ ജാഗ്രത നിർദേശം

അബുദാബി: ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായതിനെ തുടര്‍ന്ന് യുഎഇയില്‍ റാസല്‍ഖൈമ റോഡ് പൊലീസ് അടച്ചു. ജബല്‍ ജൈസിലേക്കുള്ള റോഡാണ് അടച്ചത്. പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം രൂപപ്പെട്ട സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് അധികൃതരുടെ തീരുമാനം. അതേസമയം വരുന്ന ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയ്ക്ക് പുറമെ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. രാജ്യത്ത് താമസിക്കുന്നവര്‍ ആവശ്യമായ മുന്‍ കരുതലുകളെടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് ജാഗ്രത നിർദേശം.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ