ഖത്തറില്‍ ഇനി സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാനുള്ള അനുമതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. സെപ്തംബര്‍ ആദ്യ വാരത്തിലാണ് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പ്രഖ്യാപിച്ചത്. കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്ക് രാജ്യം വിടണമെങ്കില്‍ തൊഴിലുടമയുടെ അനുവാദമായ എക്സിറ്റ് പെര്‍മിറ്റ് വേണമായിരുന്നുവെങ്കില്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.
എന്നാല്‍ ഓരോ കമ്പനിയിലും ഉടമ നിര്‍ദേശിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്സിറ്റ് പെര്‍മിറ്റ് ബാധകമാക്കാമെന്നും ഉത്തരവിലുണ്ട്. ഈ അഞ്ച് ശതമാനം പേരുടെ വിവരങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി തൊഴില്‍ മന്ത്രാലയത്തിന് കൈമാറാം. മോശം തൊഴില്‍ സാഹചര്യങ്ങളോ ശമ്പള പ്രശ്നങ്ങളോ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊക്കെ ഇനി മുതല്‍ ഇഷ്ടത്തിനനുസരിച്ച് നാട്ടിലേക്ക് പോകാം. തൊഴില്‍മേഖലയില്‍ ഖത്തര്‍ കൈക്കൊണ്ട വിപ്ലവകരമായ നടപടിയാണ് പുതിയ നിയമഭേദഗതി .
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ