തുടർച്ചയായ മൂന്നാം സെഞ്ച്വറി; കോലിക്ക് ചരിത്ര നേട്ടം

പൂനെ: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോലിക്ക്  ചരിത്ര നേട്ടം. മൂന്നാം മത്സരത്തിലും തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനും അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്താമാത്തെ ബാറ്റ്‌സ്മാനാണ് കോലി. 38-ാംമത്തെ സെഞ്ച്വറിയാണ് കോലി ഇന്ന് നേടിയത്.

നേരത്തെ ടോസ് ന‌ഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്  50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.