കായിക മേള: അഭിനവും ആൻസി സോജനും വേഗമേറിയ താരങ്ങൾ

തിരുവന്തപുരം: സംസ്ഥാന സ്‌ക്കൂൾ കായിക മേളയിൽ ഏറ്റവും വേഗമേറിയ താരങ്ങളായി അഭിനവ് .സി യും ആൻസി സോജനും തിരുവന്തപുരം സായിയിലെ താരമാണ്‌ അഭിനവ്. 10.97 സെക്കന്റെുകൾകൊണ്ടാണ് അഭിനവ് ഒന്നാമതെത്തിയത്.

ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് അഭിനവിന്റെ നേട്ടം.സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ആന്‍സി സോജന്‍ വിജയിയായി. നാട്ടിക ഫിഷറീസ് സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ്‌ ആൻസി സോജൻ. ജൂനിയര്‍ തലത്തില്‍ കഴിഞ്ഞ വര്‍ഷം വേഗമേറിയ താരമായിരുന്നു ആന്‍സി. മേളയില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുകയാണ്.