ശബരിമല ആക്രമണം: ഇതുവരെ അറസ്റ്റിലായത് 2825 പേർ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പമ്പയിലും യുവതികളെ തടഞ്ഞുള്ള പ്രതിഷേധത്തിൽ ഇതുവരെ 2825 അറസ്റ്റ് ചെയ്തു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 452 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം അക്രമ സംഭവങ്ങളിൽ നേരിട്ട് ബന്ധമുള്ളവർക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാൽ മതിയെന്നും നാമജപ യാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്നും ഡിജിപി ലോക്‌നാഥ് പൊലിസിന് നിർദേശം നല്കി.
തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങൾ മണ്ഡലകാലത്ത് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയിൽ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിർദേശമാണ് ഡി.ജി.പി നൽകിയിരിക്കുന്നത്. അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞവരുടെ അറസ്റ്റ് തുടരുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു