സൗദി വീണ്ടും എണ്ണ ഉത്പാദനം കുറയ്ക്കും: ആശങ്കയിൽ ലോകരാജ്യങ്ങൾ

റിയാദ്‌: രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുന്ന സാഹചര്യത്തിൽ സൗദി വീണ്ടും എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് സൂചന. ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നമെന്നതിനാൽ ഇന്ത്യക്കും ഇത് വൻ തിരിച്ചടിയാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലും കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന വില കുറഞ്ഞ് വരികയായിരുന്നു. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 76 ഡോളറിന് അടുത്താണ് വില. അവധി വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില പത്ത് ഡോളറിനടുത്ത് ഇടിവുണ്ടായി.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മറികടക്കാൻ ഉത്പാദനം കുറച്ച് വില നിയന്ത്രിക്കാൻ സൗദി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ 140 ഡോളർ വരെയെത്തിയ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നാണ് സൗദി ഉൾപ്പടെ ഒപെക് കൂട്ടായ്മയുടെ ആശങ്ക. അതേസമയം എണ്ണ ഉത്പാദന രംഗത്തെ ഭാവി സാധ്യതകൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് സൗദിയിലെ എണ്ണ കമ്പനികളുടെ വക്താവ് അറിയിച്ചു. ഇറാന് ശേഷം  ക്രൂഡ് ഓയിൽ ഉത്പാദത്തിൽ രണ്ടാമതാണ് സൗദിയുടെ സ്ഥാനം.