സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകൾക്ക് തീയിട്ടു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. പുലർച്ചെ എത്തിയ അക്രമി സംഘം രണ്ട് കാറുകൾ തീയിട്ടു നശിപ്പിക്കുകയും ആശ്രമത്തിന് മുന്നിൽ റീത്ത് വക്കുകയും ചെയ്തു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിനുപിന്നിൽ സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു.

നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. സുപ്രിംകോടതി വിധിക്ക് അനുകൂലമായ നിലപാട് എടുത്തതിതിന്റെ പേരിൽ നിരവധി ഭീഷണികളും ഉണ്ടായതായി സ്വാമി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.