ഡ്രാമ ടീസർ പുറത്തിറങ്ങി: നവംബർ ഒന്നിന് റിലീസ്

രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിലെ ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ‘ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെയീ കേസിൽ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’ എന്ന മോഹൻലാൽ ഡയലോഗുമായി പുറത്തിറങ്ങിയ ടീസർ പുതിയ അമ്മ-ഡബ്യു.സി.സി വിവാദങ്ങളുമായി ബന്ധിപ്പിക്കുകയാണ് ആരാധകർ സിനിമാ ആരാധകർ. ടീസറിലെ ഡയലോഗ് ഡബ്യു.സി.സിക്കുള്ള മറുപടിയാണെന്ന രീതിയിൽ ആരാധകർ പുതിയ ടീസറിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്. സംവിധാനവും തിരക്കഥയും രഞ്ജിത്ത് തന്നെയാണ്.

ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോൻ, സുബി സുരേഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.