റോഡ് നന്നാക്കാൻ ആളുകൾ മരിക്കണോ? സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമശനം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയിൽ  സർക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമശനം. റോഡുകൾ എത്രയും പെട്ടെന്ന് നന്നാക്കെണമെന്ന് സർക്കാരിന്‌ ഹൈക്കോടതി നിർദേശം നല്കി. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോയെന്നും സർക്കാരിനോട് കോടതി ചോദിച്ചു.

വിഐപി വന്നാലെ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണമെന്നും. റോഡ് നന്നാക്കാൻ സർക്കാർ എന്ത് നടപടി എടുത്തെന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി  ജഡ്ജിമാർ നല്കിയ കത്തിനെ അടിസ്ഥാനമാക്കിയാണ്‌ കോടതിയുടെ പരാമർശം. കത്ത്‌ പൊതു താല്പര്യ ഹർജിയായി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.