ധർമ്മജൻ ബോൾഗാട്ടി ആലപിച്ച നിത്യഹരിത നായകനിലെ ഗാനം ശ്രദ്ധേയമാകുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം നിത്യഹരിത നായകനിലെ ധർമ്മജൻ ബോൾഗാട്ടി ആലപിച്ച
ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും. മകര മാസ രാവിൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധർമ്മജൻ ബോൾഗാട്ടിയും സായ് ഭദ്രയും ഇഷതയും ചേർന്നാണ്. ഹസീന എസ് കാനത്തിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്.

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നിത്യഹരിത നായകനുണ്ട്. നവാഗതനായ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധർമജൻ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. ജയശ്രീ, അനില, രവീണ എന്നിവർക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാലാണ് തിരക്കഥയൊരുക്കുന്നത്. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജനൊപ്പം സുരേഷ്, മനു എന്നിവരും നിർമാണത്തിൽ പങ്കാളികളാണ്. ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.