ഇന്ത്യൻ സൂപ്പർ ലീഗ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പുർ എഫ്‌സിയും സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പുർ എഫ്‌സിയും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കൊമോർസ്‌കി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ നോർത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങിയിരുന്നു. നോർത്ത് ഈസ്റ്റിനായി ഒഗ്‌ബെഷെയും ജംഷഡ്പുരിനായി ഫറൂഖ് ചൗധരിയുമാണ്  ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂർ എഫ്സിക്ക് സമനില മാത്രം. ആദ്യ പകുതിയുടെ അധികസമയത്ത് നോർത്ത് ഈസ്റ്റിൻറെ മിസ്ലേവ് ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. നോർത്ത് ഈസ്റ്റിനായി ഒഗ്ബച്ചേയും ജെംഷഡ്പൂരിനായി ഫാറൂഖ് ചൗധരിയുമാണ് ഓരോ ഗോൾ നേടിയത്.

സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് 20-ാം മിനുറ്റിൽ ഒഗ്ബച്ചേയുടെ ഗോളിൽ മുന്നിലെത്തിയിരുന്നു. എന്നാൽ ജെംഷഡ്പൂർ ഗോൾ മടക്കാതെ ആദ്യ പകുതിക്ക് പിരിയാൻ ഒരുങ്ങവെ മിസ്ലേവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജെംഷഡ്പൂരിൻറെ കാൽവോയുടെ മുഖത്ത് മുട്ടുകൊണ്ട് ഇടിച്ചതിന് റഫറി കാർഡ് പുറത്തെടുക്കുകയായിരുന്നു. എന്നാൽ അർഹമായ ഫ്രീകിക്ക് ജെംഷഡ്പൂരിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനുറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ ജെംഷഡ്പൂർ സമനില പിടിച്ചു. എന്നാൽ 10 പേരുമായി ചുരുങ്ങിയ നോർത്ത് ഈസ്റ്റ് ടീമിൻറെ വല പിന്നീട് വിറപ്പിക്കാൻ ഗുവാഹത്തിയിൽ സന്ദർശകർക്കായില്ല. സമനിലയോടെ നാല് കളിയിൽ എട്ട് പോയിൻറുമായി നോർത്ത് ഈസ്റ്റ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.