രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി; ആശങ്കയിൽ പ്രവാസിക്കൾ

റിയാദ്: രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണം നവംബര്‍ ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയിൽ കൂടുതല്‍ വിദേശികളുടെ തൊഴില്‍ നഷ്ടമാകും. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സൗദി സ്വദേശിവല്‍ക്കരണ നയം നടപ്പാക്കി വരുകയാണ്. വാണിജ്യ-വിനോദ സഞ്ചാര മേഖലകളിലും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കും. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും.
ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി സർക്കാരിന്റെ പദ്ധതി. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളും പരിശീലനവും ഉറപ്പാക്കും. 2025 ആകുമ്പോഴേക്കും മൂന്നേകാല്‍ ലക്ഷത്തോളം സൗദികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ