കുവൈറ്റില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ്; ആവശ്യവുമായി പ്രവാസികൾ

കുവൈറ്റ്‌: കരിപ്പൂരിലേക്ക് കുവൈറ്റില്‍ നിന്നും  നേരിട്ട് വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി കുവൈറ്റിലെ എയര്‍ ലൈന്‍ കമ്പനികളെ സമീപിക്കാന്‍ പ്രവാസികൾ.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് ഡിജിസിഎ അനുമതി നല്‍കിയ സാഹചര്യത്തിലാണ്അഭ്യര്‍ത്ഥന.

കുവൈത്തില്‍ നിന്നും ഡയറക്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കുവൈറ്റ് എയര്‍വേസ് നെയും ജസീറ എയര്‍ വേസ് നെയും സമീപിക്കാന്‍ കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന പ്രവാസികളുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്. നിലവിൽ കുവൈറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വിമാന സര്‍വീസ് ഇല്ലാത്തത് ഖേദകരമായ സാഹചര്യത്തിലാണ് ഇങ്ങനൊരു ആവശ്യമെന്നും  പ്രവാസികൾ പറഞ്ഞു.