രണ്ടാമൂഴം: എം.ടിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്:  രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു എം.ടി. വാസുദേവൻ നായർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് മുൻസിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോനും ആയുള്ള കരാർ അവസാനിച്ചു എന്നും സിനിമയുടെ തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. അഡ്വാൻസ് ആയി കൈപ്പറ്റിയ തുക തിരികെ നൽകാം എന്നും എം ടി വാസുദേവൻ നായർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ശ്രീകുമാർ മേനോൻ എം.ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.