വിഴിഞ്ഞത്ത് സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്‌. പട്ടം താണുപിള്ള മെമ്മൊറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട് ബസ് തലകീഴായി മറിഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

രാവിലെ എട്ട് മണിക്കാണ് അപകടം ഉണ്ടായത്. റോഡിന്ർറെ വശം ഇടിഞ്ഞ് ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസിൽ 10കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.