വിശാഖപട്ടണം ഏകദിനം സമനിലയിൽ

വിശാഖപട്ടണം: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ- വിന്‍ഡീസ്  മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 321 റണ്‍സ് വീതം നേടി.  അവസാന പന്തിൽ ബൌണ്ടറി നേടിയാണ് വിന്‍ഡീസ് സമനില പിടിച്ചത്. കൂറ്റന്‍ ലക്ഷ്യമായ 322 റണ്‍സ് വിജയലക്ഷ്യമായി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് ഒരു ഘട്ടത്തിൽ  മൂന്ന് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയിലായിരുന്നു.

ഓപ്പണര്‍മാരായ കീറാന്‍ പവലിനെ(18) ഷാമിയും ചന്ദ്രപോള്‍ ഹേംരാജിനെ(32) കുല്‍ദീപും പുറത്താക്കി. 64 പന്തില്‍ ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം സെഞ്ചുറിക്കരികെ 94ല്‍  ഹെറ്റ്‌മെയര്‍ മടങ്ങി . ഹോപ് 134 പന്തില്‍ 123 റണ്‍സുമായും റോച്ച് റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. കോലിയുടെ  സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റാഡിയു- കോലി സഖ്യം മികച്ച സ്കോര്‍ ഉറപ്പാക്കി.