ആദിവാസികൾക്ക‌് 2.58 കോടി രൂപയുടെ ജീവനോപാധി പദ്ധതിയുമായി നബാർഡ‌്

ഇരിട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിൽ ആദിവാസി കുടുംബങ്ങൾക്ക‌് തൊഴിലും കൂലിയും ഉറപ്പാക്കുന്ന നബാർഡ‌് പദ്ധതിക്ക‌് തുടക്കം. 2.58 കോടി രൂപയുടെ ജീവനോപാധി പദ്ധതികളാണ‌് നടപ്പാക്കുന്നത‌്. പുനരധിവാസ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 594 കുടുംബങ്ങൾക്ക് സ്വന്തം വരുമാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നബാർഡ‌് പദ്ധതി ലക്ഷ്യമിടുന്നത‌്.

ആറുമാസം മുമ്പാരംഭിച്ച  ജൈവവള നിർമാണ യുണിറ്റ‌് പ്രവർത്തനം വഴി  മികച്ച വരുമാനം കൈവരിക്കാൻ സാധിച്ചത‌് ആറളം ഫാമിന്റെ അതിജീവനത്തിന‌് സാക്ഷ്യമായി. 58 കോടിയിൽ 1.40 കോടി  പദ്ധതി പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. ആദിവാസി കുടുംബങ്ങളെ  വിവിധ ഗ്രുപ്പുകളാക്കിയാണ‌് തൊഴിൽ സംരംഭങ്ങൾ നടപ്പാക്കുന്നത‌്.