ഇന്ത്യ കുതിക്കുന്നു; അർദ്ധ സെഞ്ചുറി നേടി കോഹ്ലിയും റായിഡുവും

വിശാഖട്ടണം: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു. ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന് നിലയിലാണ്. തുടക്കത്തിൽ 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായൊങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയിടേയും അമ്പാട്ടി റായിഡുവിന്റെയും കൂട്ടുകെട്ട് ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചു. എട്ടു പന്തിൽ നാല് റണ്‌സെടുത്ത ഓപ്പണർ രോഹിത് ശർമ്മയും 30 പന്തിൽ 29 റൺസെടുത്ത ശിഖർ ധവാനുമാണ് പുറത്തായത്. 68 പന്തിൽ 62 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും 74 പന്തിൽ 68 റൺസുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസിൽ.

നാലാം ഓവറിന്റെ ആദ്യ പന്തിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരത്തിലെ സെഞ്ചുറിക്കാരനായ രോഹിത്തിനെ റോച്ച് മടക്കിയയച്ചു. ഷിമ്രോൺ ഹെറ്റ്മ്യർക്ക് ക്യാച്ച്. ഒമ്പതാം ഓവറിൽ ധവാനും മടങ്ങി. നേഴസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. വിശാഖപട്ടണത്ത് മുമ്പ് നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. ഗുവാഹത്തിയിൽ ആദ്യ ഏകദിനത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളർ ഖലീൽ അഹമ്മദിന് പകരക്കാരനായി കുൽദീപ് യാദവ് ടീമിലുള്ളത്.