പുക പരിശോധനക്ക് ഇനി ചെലവ് കൂടും

ഡൽഹി: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍  ഇനിമുതല്‍  18 ശതമാനം ജിഎസ്ടി കൂടി നല്‍കണം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്‍റെ (എഎആര്‍) ഗോവ ബെഞ്ചിന്‍റേതാണ് വിധി.

വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ ബെഞ്ച്. ആയതിനാൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്  നിരക്കിനൊപ്പം ഇനി മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജിഎസ്ടി നല്‍കണം.