സംസ്ഥാനത്ത് വീണ്ടും എ.ടി.എം കവർച്ചാശ്രമം; കൊല്ലത്ത് ഫെഡറൽ ബാങ്ക് എ.ടി.എം കുത്തിത്തുറന്നു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കുത്തിത്തുറന്ന് കവർച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീൻ മുക്കിലെ ഫെഡറൽ ബാങ്ക് എ.ടി.എമ്മിലാണ് മോഷണം ശ്രമം നടന്നതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എ.ടി.എമ്മിൽ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.

ചൊവ്വാഴ്ച രാവിലെ തൃശൂർ നഗരത്തിലും എ.ടി.എം കവർച്ച നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ എ.ടി.എം കുത്തിത്തുടർന്ന് 35 ലക്ഷം രൂപ കവർന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ കവർച്ചാ ശ്രമങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യുന്നത്.