ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി: യുവതീപ്രവേശം തടയാൻ സന്നിധാനത്ത് രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. എരുമേലി, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബഹളങ്ങൾക്ക് സാധ്യതയുണ്ട്. ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണ്ഡലകാലത്ത് നടതുറക്കുമ്പോഴും പ്രക്ഷോഭകരുടെ സാന്നിധ്യമുണ്ടാകാം. മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. ശബരിമലയിൽ നടന്ന അക്രമങ്ങളിൽ ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു